ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍  | ഭര്‍ത്താവ് ഭാര്യയുടെ ചിതയില്‍ ചാടി മരിച്ചു. ഒഡിഷ ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലാണ് സംഭവം. 65കാരനായ നീലമണി സാബാര്‍ എന്നയാളാണ് ഭാര്യ റായ്ബറിയുടെ(60) ചിതയില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച റായ്ബറി മരിച്ചത്. ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവ് അതീവദുഃഖിതനായിരുന്നു. ചിതക്ക് തീ കൊളുത്തിയ ശേഷം മക്കളും ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയവും സാബാര്‍ ചിതക്കരികില്‍ നിന്ന് മാറിയില്ല. തുടര്‍ന്ന് ഇയാള്‍ ചിതയിലേക്ക് എടുത്തുചാടുകയായിരുന്നു.



source https://www.sirajlive.com/the-husband-committed-suicide-by-jumping-on-his-wife-39-s-pile.html

Post a Comment

أحدث أقدم