പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ന്യൂഡല്‍ഹി | ഡി സി സി പട്ടികയിന്മേല്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്ന പൊട്ടിത്തെറിയില്‍ ഹൈക്കമാഡിന് അതൃപ്തി. ഡി സി സി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം നേതാക്കള്‍ അംഗീകരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.  ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ തന്നെ പരസ്യ പ്രതികരണവുമായി രംഗത്തെത്തയതോടെയാണ് ഹൈക്കമാന്‍ഡിന് തന്നെ ഇടപെടേണ്ടി വന്നത്.

ഹൈക്കമാന്‍ഡിന്റേതാണ് അന്തിമ തീരുമാനം. അത് അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങളിലെ അഭിപ്രായ വ്യത്യാസം മാധ്യമങ്ങളിലൂടെയല്ല പാര്‍ട്ടിയ്ക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹൈക്കമാന്‍ഡ് സൂചിപ്പിക്കുന്നു.



source https://www.sirajlive.com/highcommand-dissatisfied-with-ad-responses.html

Post a Comment

أحدث أقدم