
അതിനിടെ സി കെ ജാനുവിന്റെ വയനാട്ടിലുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. ചില രേഖകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.
ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകാനായി ജാനുവിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് ആരോപണം. ആദ്യ ഗഡു തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചും പിന്നീട് ബത്തേരിയിലെ ഹോട്ടലില്‍ വെച്ചും സുരേന്ദ്രന്‍ പണം നല്‍കിയാതായി ജെ ആര്‍ പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.
source http://www.sirajlive.com/2021/08/09/492784.html
إرسال تعليق