ന്യൂഡല്‍ഹി | പാര്‍ട്ടി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയും മുന്‍ എം പിയുമായ സുഷ്മിത ദേബ് കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് പാര്‍ട്ടി താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചതായി സുഷ്മിത ട്വിറ്ററില്‍ അറിയിച്ചു. പാര്‍ട്ടിവിടാനുള്ള കാരണമോ, പുതിയ ഏതെങ്കിലും പാര്‍ട്ടിയിലേക്ക് പോകുന്നതായോ ഒരു സൂചനയും നല്‍കിയിട്ടില്ല. പൊതുസേവനത്തിന്റെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്ന് മാത്രമാണ് പ്രതികരിച്ചത്.
അസമിലെ സില്‍ചാറില്‍ നിന്നുള്ള മുന്‍ എം പിയാണ്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സന്തോഷ് മോഹന്‍ദേബിന്റെ മകളാണ്.
source https://www.sirajlive.com/mahila-congress-president-sushmita-deb-has-left-the-congress.html
Post a Comment