പെഗസിസ് ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജികള്‍ സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെയും ഹരജിക്കാരുടെയും വാദങ്ങള്‍ പരിഗണിക്കും.

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്റിലെ നിലപാട് സര്‍ക്കാറിന് സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കാനാകില്ല. പെഗസിസ് സ്‌പൈവെയര്‍ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തിന് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കേണ്ടിവരും.

 

 

 



source https://www.sirajlive.com/pegasis-39-petitions-will-be-heard-by-the-supreme-court-today.html

Post a Comment

أحدث أقدم