ഷാർജ | വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി ശ്രദ്ധേയരായി പത്ത് വയസ്സുകാരൻ മുഹമ്മദ് ഷാസിനും ആറ് വയസ്സുകാരി ഫാത്തിമ സനയും. അജ്മാൻ വുഡ്ലെം പാർക്ക് സ്‌കൂളിൽ ഗ്രേഡ് നാലിലും ഗ്രേഡ് ഒന്നിലും പഠിക്കുന്ന ഈ കുരുന്നുകൾ മലപ്പുറം താനൂർ സ്വദേശി പുതിയന്റകത്ത് സിദ്ദീഖിന്റെയും ഷഹാനയുടെയും മക്കളാണ്.
ബഹിരാകാശത്തെയും ഗ്രഹങ്ങളെയും കുറിച്ചുള്ള 45 ചോദ്യങ്ങൾക്ക് ഒരു മിനുറ്റിൽ ഉത്തരം നൽകി മുഹമ്മദ് ഷാസിനും 49 പൂക്കൾ തിരിച്ചറിഞ്ഞ് അതിന്റെ പേരും ശാസ്ത്രീയനാമവും ഒരു മിനുറ്റിൽ അവതരിപ്പിച്ച് ഫാത്തിമ സനയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം നേടി.
പിതാവ് പുതിയന്റകത്ത് സിദ്ദീഖ് ദുബൈ ഹെൽത്ത് അതോറിറ്റിയിലും മാതാവ് ഷഹാന ഷാർജയിലും ഫാർമസിസ്റ്റുമാരായി ജോലി ചെയ്യുന്നു. ഷാർജയിലാണ് ഇവർ താമസിക്കുന്നത്. 2006 മുതൽ രാജ്യത്തെ എല്ലാ റെക്കോർഡുകളുടെയും ട്രാക്ക് സൂക്ഷിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്.
source https://www.sirajlive.com/2021/08/14/493568.html
إرسال تعليق