ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കില്ല

കണ്ണൂര്‍ | ഇ ബുള്‍ ജെറ്റ് ബ്ലോഗര്‍മാരായ സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹരജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചവരാണ് എബിനും ഇബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നുമായിരുന്നു പോലീസ് കോടതിയില്‍ വാദിച്ചത്. കൂടാതെ പ്രതികള്‍ക്ക് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞിരുന്നു.

എന്നാല്‍ പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. പൊതുമുതല്‍ നശിപ്പിച്ചിതന് നഷടപരിഹാരം കെട്ടിവെക്കാന്‍ തയ്യാറാണെന്നും നേരത്തെ കോടതി നിര്‍ദേശ പ്രകാരം 7000 രൂപ കെട്ടവെച്ചിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

 



source https://www.sirajlive.com/the-bail-of-the-e-bulljet-brothers-will-not-be-canceled.html

Post a Comment

أحدث أقدم