ന്യൂഡല്‍ഹി | പുതിയ ഡി സി സി പ്രസിഡന്റ് പട്ടികയില്‍ ഭിന്നാഭിപ്രായം സ്വാഭാവികമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടി പരസ്യ പ്രസ്താവന നടത്തരുതായിരുന്നെന്നും അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പരസ്യ പ്രസ്താവന മനോവിഷമമുണ്ടാക്കി. ഉമ്മന്‍ ചാണ്ടി ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നല്‍കിയവരുടെ പട്ടിക വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ ഉയര്‍ത്തിക്കാട്ടി. ഉമ്മന്‍ ചാണ്ടി നല്‍കിയ പേരുകള്‍ ഡയറിയില്‍ എഴുതിവെച്ചിരുന്നു. ആ പേരുകള്‍ തന്നെയാണ് പുതിയ പട്ടികയില്‍ വന്നിട്ടുള്ളത്. ആ ഡയറിയാണ് സുധാകരന്‍ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്.
ചര്‍ച്ച നടത്തിയല്ലെന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കാലങ്ങളില്‍ രണ്ട് നേതാക്കള്‍ മാത്രമായിരുന്നു ചര്‍ച്ച നടത്തിയിരുന്നത്. അവര്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്ന കാലത്ത് ആരോടാണ് ചര്‍ച്ച നടത്തിയരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴുണ്ടായത് ചെറിയ പ്രതികരണങ്ങള്‍ മാത്രം. നേതാക്കളോട് നേരിട്ട് സംസാരിച്ചിരുന്നുന്നെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചെന്നിത്തലയുമായി രണ്ട് തവണ ചര്‍ച്ച നടത്തി. തരാമെന്ന് പറഞ്ഞ പട്ടിക രമേശ് ചെന്നിത്തല തന്നില്ല. നിര്‍ദ്ദേശിച്ച പട്ടിക ഉമ്മന്‍ ചാണ്ടി പരസ്യപ്പെടുത്തിയത് ശരിയായില്ല. ചെയ്തത് ശരിയോ എന്ന് ഉമ്മന്‍ ചാണ്ടി തന്നെ ആലോചിക്കണമെന്നും സുധാകരന്‍ പറഞ്ഞു. 100 ശതമാനം ശരിയാണ് ഇപ്പോഴത്തെ പട്ടികയെന്ന് പറയുന്നില്ല. പോരായ്മകള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പ്രതിനിധ്യത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പുനസംഘടന പൂര്‍ത്തിയായില്ലല്ലോ എന്നായിരുന്നു മറുപടി. പുതിയ നേതൃത്ത്വം വരുമ്പോള്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രസ്താവനക്ക് പീന്നീടൊരു വിശദീകരണം ആവശ്യമില്ലാത്തതിനാലാണ് ശിവദാസന്‍ നായരേയും കെ പി അനില്‍കുമാറിനേയും സസ്‌പെന്റ് ചെയ്യും മുമ്പേ വിശദീകരണം ആവശ്യപ്പെടാഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
source https://www.sirajlive.com/39-disagreement-is-natural-39-k-sudhakaran-asked-who-he-had-discussed-with-in-the-past.html
Post a Comment