ട്വിറ്റര്‍ നോഡല്‍ ഓഫീസറായി കൊച്ചി സ്വദേശി ഷാഹിന്‍ കോമത്തിന് നിയമിച്ചു

ന്യൂഡല്‍ഹി | പുതുക്കിയ ഐടി നയങ്ങള്‍ അനുസരിച്ച് കൊച്ചി സ്വദേശിയായ ഷാഹിന്‍ കോമത്തിനെ നോഡല്‍ ഓഫീസറായി ട്വിറ്റര്‍ നിയമിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കേള്‍ക്കാനുമാണ് തദ്ദേശീയനായ ഒരു ഓഫീസറെ ചുമതലപ്പെടുത്താന്‍ ഐടി ഇന്റര്‍മീഡിയറി ചട്ടം വ്യവസ്ഥ ചെയ്യുന്നത്.

സര്‍ക്കാര്‍ ഏജന്‍സികളും മറ്റും ഉന്നയിക്കുന്ന നിയമ വിഷയങ്ങള്‍ അഭിമുഖീകരിക്കുന്നതിനും ട്വിറ്ററിന് വേണ്ടി വിശദീകരണങ്ങളും പരിഹാരവും നല്‍കുകയുമാണ് നോഡല്‍ കോണ്‍ടാക്റ്റ് ഓഫീസറുടെ പ്രധാന ദൗത്യം. മുന്‍പ് ടിക് ടോക്ക് ഉടമകളായ ബൈറ്റ് ഡാന്‍സിന്റെ നോഡല്‍ ഓഫീസറായിരുന്നു ഷാഹിന്‍ കോമത്ത്. വോഡഫോണിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ട്വിറ്റര്‍ വൈകിയതിനെ ഡല്‍ഹി ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു



source http://www.sirajlive.com/2021/08/08/492653.html

Post a Comment

Previous Post Next Post