മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുകയും ഓണം കഴിഞ്ഞതോടെ ഇനിയും വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വൈകിട്ട് 3.30 ന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

സംസ്ഥാനത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തില്‍ ഒരുലക്ഷത്തില്‍ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടി പി ആര്‍ 17 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യങ്ങളടക്കം കൊവിഡ് അവലോകന യോഗത്തില്‍ വിശദമായി പരിശോധിക്കും. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടാനാണ് സാധ്യത. ലോക്ക്ഡൗണ്‍ ഇനിയുണ്ടാകില്ല. പകരം പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

 

 



source https://www.sirajlive.com/covid-review-meeting-chaired-by-cm-today.html

Post a Comment

Previous Post Next Post