ടി പി അശ്‌റഫലിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എം എസ് എഫ്

മലപ്പുറം | എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അശ്‌റഫലിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകി. ഹരിത വിവാദങ്ങൾക്ക് പിന്നിൽ അശ്‌റഫലിയാണെന്ന ആരോപണമാണ് രണ്ട് സംസ്ഥാന ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ്പി കെ നവാസിനെതിരെ വനിതാ കമ്മീഷനിൽ പരാതിയെത്തിയത് ഇദ്ദേഹത്തിന്റെ അറിവോടെയാണ്. നവാസിനെതിരെ ജില്ലാ കമ്മിറ്റികൾ നൽകിയ പരാതികൾ പലതും വ്യാജമാണ്. ഹരിത വിവാദത്തിൽ ദേശീയ കമ്മിറ്റി നടത്തിയ സിറ്റിംഗ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണം.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും അശ്റഫലി വേട്ടയാടുകയാണ്. വിഭാഗീയ പ്രവർത്തനങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെടുന്നതിന് തെളിവുകളുണ്ട്. 15 വർഷം അശ്‌റഫലി കൈയടക്കി വെച്ചിരുന്ന സംസ്ഥാന, ജില്ലാ കമ്മിറ്റികൾ നഷ്ടപ്പെട്ടതോടെ ഗ്രൂപ്പ് താത്്പര്യങ്ങൾക്കൊപ്പം നിൽക്കാത്തവരുടെ പേരിൽ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവന്നതാണെന്നും പരാതിയിൽ പറയുന്നു.



source https://www.sirajlive.com/msf-seeks-probe-against-tp-ashraf-ali.html

Post a Comment

أحدث أقدم