കൊല്ലം | ഓച്ചിറ കായംകുളം പൊഴിക്കുസമീപം മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആലപ്പാട് സ്രായിക്കാട് കവിന്‍തറയില്‍ സുഭാഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി. മീന്‍പിടിത്തം കഴിഞ്ഞ് കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. കനത്ത തിരയില്‍പ്പെട്ട് ബോട്ട് മറിയുകയായിരുന്നു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
source
http://www.sirajlive.com/2021/08/09/492759.html
إرسال تعليق