കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കാബൂള്‍ | താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചതോടെ ജനം രക്ഷതേടി വിവിധ രാജ്യങ്ങളിലേക്ക് പോകാന്‍ എത്തുന്ന കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വെടിയുതിര്‍ത്തത് ആരെന്ന് വ്യക്തമല്ല.

അതിനിടെ സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്ന് സ്വന്തം പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് വ്യോമസേനയുടെ ഒരു വിമാനം യാത്രക്കാരുമായി ഡല്‍ഹിയിലെത്തി. ഇനിയും 500ഓളം ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാണ് ഇന്ത്യയുടെ നീക്കം. ആവശ്യമെങ്കില്‍ വ്യോമസേന വിമാനത്തിനൊപ്പം എയര്‍ ഇന്ത്യ വിമാനങ്ങളും ഉപയോഗിക്കാനാണ് തീരുമാനം.

 



source https://www.sirajlive.com/kabul-airport-shooting-security-officer-killed.html

Post a Comment

Previous Post Next Post