ഡ്യൂറാന്റ് കപ്പിനായി ബ്ലാസ്റ്റേഴ്‌സും ബെംഗളുരു എഫ് സിയും

കോല്‍ക്കത്ത |  130 വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തിന്റെ അഭിമാന ഫു്ടബോള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്റ് കപ്പില്‍ പന്ത് തട്ടാനായി ഐ സ് എല്‍ ക്ലബ്ബുകളായ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ബെംഗളുരു എഫ് സിയും ഇത്തവണയുണ്ടാകും. അടുത്തമാസം അഞ്ച് മുതല്‍ ഒക്ടോബള്‍ മൂന്ന് വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഇരു ടീമും ഔദ്യോഗികമായി അറിയിച്ചു.

ബ്രട്ടീഷ് ഇന്ത്യ ഭരണകാലത്ത് 1888ലാണ് ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന ഡ്യൂറാന്റ് കപ്പിന് കൊല്‍ക്കത്തയില്‍ തുടക്കമായത്. ഇന്ത്യന്‍ ആര്‍മിയാണ് ടൂര്‍ണമെന്‍ര് തുടങ്ങിയത്.
ഐ എസ് എല്ലിനെ അഞ്ച് ക്ലബുകള്‍ അടക്കം 16 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. ആറു ടീമുകള്‍ ഇന്ത്യന്‍ ആംഡ് ഫോഴ്‌സില്‍ നിന്നും മൂന്നു ടീമുകള്‍ ഐ ലീഗില്‍ നിന്നും രണ്ടു ടീമുകള്‍ ഐ ലീഗ് ഡിവിഷന്‍ 2-ല്‍ നിന്നുമാണ് പങ്കെടുക്കുന്നത്.

 

 

 

 

 



source https://www.sirajlive.com/blasters-and-bengaluru-fc-for-the-durant-cup.html

Post a Comment

Previous Post Next Post