ന്യൂഡല്‍ഹി പെഗസസ് ചാര സോഫ്റ്റുവെയല്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യപിച്ച ജുഡീഷ്യല്‍ അന്വേഷം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസില്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാറിനും ബംഗാള്‍ സര്‍ക്കാറിനും ചീഫ് ജസ്റ്റിസ് ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.
ബംഗാള്‍ സര്‍ക്കാറിന്റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഗ്ലോബല്‍ വല്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ക്കൊപ്പം ഈ കേസും പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്.
source https://www.sirajlive.com/pegasus-the-supreme-court-today-ruled-in-favor-of-the-bengal-government-in-its-judicial-inquiry.html
Post a Comment