സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി . ഇന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തില്ല.

അതിനിടെ കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവായി. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബുധനാഴ്ച മുതലാണ് മാളുകള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കിയിരിക്കുന്നത്.



source http://www.sirajlive.com/2021/08/08/492626.html

Post a Comment

أحدث أقدم