തിരുവനന്തപുരം | നിയമസഭ കൈയാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന് സുപീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാജിക്കായുള്ള പ്രക്ഷോഭം യു ഡി എഫ് ശക്തിപ്പെടുത്തുന്നു. ഇന്ന് സസ്ഥാന വ്യാപകമായി നിയോജമകണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ പത്തിനാണ് ധര്‍ണ. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും.
കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേമത്തും ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് , , അനൂപ് ജേക്കബ്, മാണി സി കാപ്പന്‍ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.
source
http://www.sirajlive.com/2021/08/04/492072.html
إرسال تعليق