നേതൃത്വത്തിന്റെ വാദം തള്ളി ബെന്നി ബഹനാന്‍

കൊച്ചി | പുതിയ ഡി സി സി പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലം കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പ്രതികരണവുമായി ബെന്നി ബഹനാന്‍. പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച നടത്തിയെന്ന നേതൃത്ത്വത്തിന്റെ വാദം മുന്‍ യു ഡി എഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബഹനാന്‍ തള്ളി. വിശദമായ ചര്‍ച്ച നടത്തിയാണ് പുതിയ ഡി സി സി പ്രസിഡന്റുമാരുടെ പട്ടികയുണ്ടാക്കിയതെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നിലപാടിനെ തള്ളിയാണ് ഇദ്ദേഹം രംഗത്തെത്തിയത്.

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഗ്രൂപ്പ് നേതാക്കള്‍ മാത്രമായി ഒതുക്കി. വിശദമായ ചര്‍ച്ച നടത്തി എന്ന നേതൃത്ത്വത്തിന്റെ വാദം ശരിയല്ല. ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും മുമ്പ് ആവശ്യമായ ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



source https://www.sirajlive.com/benny-bahnan-rejected-the-leadership-39-s-argument.html

Post a Comment

أحدث أقدم