മുട്ടില്‍ മരം മുറി: പ്രതികളും കണ്‍സര്‍വേറ്ററും തമ്മിലുള്ള ഫോണ്‍വിളി രേഖകള്‍ പുറത്ത്

തിരുവനന്തപുരം |  വിവാദായ മുട്ടില്‍ മരം മുറി കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും സംസാരിച്ചതിന്റെ രേഖകളാണ് പുറത്തായത്. കേസില്‍ നിന്ന് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ഫോണ്‍ സംഭാഷണങ്ങളെന്നാണ് സംശയിക്കുന്നത്. കണ്‍സര്‍വേറ്റര്‍ സാജനും പ്രതികളും തമ്മില്‍ 86 തവണ സംസാരിച്ചു.  മാധ്യമ പ്രവര്‍ത്തകനായ ദീപ് ധര്‍മടം പ്രതികളുമായി നിരവധി തവണ സംസാരിച്ചതിന്റെ രേഖകളും പുറത്തായിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ ഈ മാധ്യമ പ്രവര്‍ത്തകനും കൂട്ട്‌നിന്നോ എന്നും സംശയിക്കുന്നുണ്ട്.

നേരത്തെ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനും ദീപക് ധര്‍മടവും തമ്മിലുള്ള ബന്ധം സംബന്ധിച്ചും വനംവകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
മുട്ടില്‍ മരംമുറി കേസ് മറക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമായി മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതുസംബന്ധിച്ചുളള വ്യാജ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 



source https://www.sirajlive.com/knee-wood-room-phone-call-records-between-defendants-and-conservator-out.html

Post a Comment

أحدث أقدم