തിരുവനന്തപുരം| ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളുടെ പേരുകള്‍ പുറത്തുവന്നതോടെ ശശി തരൂര്‍ എം പിക്കെതിരെ പോസ്റ്ററുകള്‍. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ നോമിനിയെ പരിഗണിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഡി സി സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എം പിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്. സഹായിയെ ഡി സി സി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുന്നു. തരൂരേ നിങ്ങള്‍ പി സി ചാക്കോയുടെ പിന്‍ഗാമിയാണോ?. വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂര്‍ ഏറ്റെടുത്തോയെന്നുമെല്ലാമാണ് പോസ്റ്ററുകളിലുള്ളത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയില്‍ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെന്ന് ശ്രദ്ധേയമാണ്.
source https://www.sirajlive.com/poster-against-shashi-tharoor-in-front-of-dcc-office.html
Post a Comment