കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി

കൊല്ലം | കുണ്ടറയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷ് ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രയാസത്തിയാലിയരുന്നെന്ന് കുടുംബം പ്രതികരിച്ചു.

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായകടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി.

കഴിഞ്ഞ ലോക്ക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി രണ്ട് ബേങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ നിലച്ചതോടെ ജോലി കുറഞ്ഞു. ഒടുവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നതോടെ സുമേഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. സമീപവാസികളില്‍നിന്ന് കടംവാങ്ങിയ പണവും തിരിച്ചുകൊടുക്കാന്‍ കഴിയാതെ വന്നത് സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും കുടുംബം പറഞ്ഞു.

 

 



source https://www.sirajlive.com/light-and-sound-owner-commits-suicide-in-kollam.html

Post a Comment

Previous Post Next Post