ന്യൂഡല്‍ഹി| എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആധാറുമായി ഇപിഎഫ് അക്കൗണ്ടിലെ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ബന്ധിപ്പിക്കാത്ത പക്ഷം സെപ്തംബര്‍ ഒന്ന് മുതല്‍ ഇപിഎഫ് അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്‌ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല ജീവനക്കാര്‍ക്ക് പിഎഫ് നിക്ഷേപം പിന്‍വലിക്കാനും കഴിയില്ല.
ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്പനികള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നിന് മുന്‍പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങള്‍ അക്കൗണ്ടിലേക്ക് വരവ് വെക്കില്ലെന്ന് ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴില്‍ മന്ത്രാലയം ഭേദഗതി ചെയ്തിരുന്നു.
മേയ് 30 വരെയായിരുന്നു ഇപിഎഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീട് ഓഗസ്റ്റ് 31 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. പിഎഫ് ആനുകൂല്യങ്ങള്‍ തടസങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇപിഎഫ്ഒ അറിയിക്കുന്നത്. ഇപിഎഫ്ഒയുടെ മെംബര്‍ സേവ പോര്‍ട്ടല്‍ വഴിയോ ഇ-കെവൈസി പോര്‍ട്ടല്‍ വഴിയോ ബന്ധിപ്പിക്കാവുന്നതാണ്.
source https://www.sirajlive.com/pf-account-should-be-linked-to-aadhaar-the-law-will-change-from-tomorrow.html
Post a Comment