ദക്ഷിണാഫ്രിക്കയില്‍ കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ബബിത ദേവ്കരണിനെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി |  ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റ് മരിച്ചു. കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണു ബബിതക്ക് നേരെ ആക്രമണമുണ്ടായത്. ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ റിപ്പോര്‍ട്ട് പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട വന്‍ അഴിമതി പുറത്ത് കൊണ്ട് വന്നിരുന്നു. രണ്ട് കോടി ഡോളറിന്റെ അഴിമതി ആണ് ബബിത പുറത്ത് കൊണ്ട് വന്നത്.

തിങ്കളാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടു കാറില്‍ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു



source https://www.sirajlive.com/babita-devkaran-shot-dead-in-south-africa.html

Post a Comment

Previous Post Next Post