സി പി എംവിട്ട് എങ്ങോട്ടുമില്ല: എസ് രാജേന്ദ്രന്‍

ഇടുക്കി | താന്‍ സി പി എം വിട്ട് സി പി ഐയിലേക്ക് പോകുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ് മുന്‍ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി തനിക്കെതിരെ എന്ത് നടപടി എടുത്താലും അത് സ്വീകരിച്ച് സി പി എമ്മിനൊപ്പം തന്നെയുണ്ടാകും. തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും രാജേന്ദ്രന്‍ പഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ സി പി എം സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചടതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. അടിമാലി, മൂന്നാര്‍ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജേന്ദ്രന്‍ സി പി എം വിട്ട് സി പി ഐയിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

താന്‍ ഒരു സി പി ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള എന്ത് നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 



source https://www.sirajlive.com/nowhere-beyond-the-cpm-s-rajendran.html

Post a Comment

Previous Post Next Post