അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സുസ്‌ഥിരമാകുമെന്ന് പ്രതീക്ഷിക്കുന്നു: സഊദി അറേബ്യ

റിയാദ്| അഫ്‌ഗാനിസ്ഥാനിൽ പുതിയ ഭരണകൂടം അധികാരമേറ്റടുത്തതോടെ  സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും നിലവിലെ സംഭവങ്ങൾ എത്രയും വേഗം സുസ്ഥിരമാകുമെന്ന്  പ്രതീക്ഷിക്കുന്നതായും സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വ്യക്തമാക്കി.

താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റടുത്തതോടെ അഫ്ഗാനിലെ മുഴുവൻ സഊദി നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിലെ സ്ഥിഗതികൾ കണക്കിലെടുത്താണ് കാബൂൾ സ്ഥാനപതി കാര്യാലയത്തിലെ മുഴുവൻ പേരെയും സഊദിയിലെത്തിച്ചതെന്നും മന്ത്രാലയം പറഞ്ഞു.



source https://www.sirajlive.com/the-situation-in-afghanistan-is-expected-to-improve-saudi-arabia.html

Post a Comment

Previous Post Next Post