മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം

കോഴിക്കോട്| ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇപ്രാവശ്യം മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇത്തവണ മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയാണ് നടന്നത്. ഇപ്രാവശ്യം 24 കോടിയുടെ അധിക വില്‍പനയാണ് ഉണ്ടായത്.

ത്രിവേണി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും നടന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം 36 കോടിയുടെ വില്‍പ്പനയായിരുന്നു ഉണ്ടായിരുന്നത്.

 

 



source https://www.sirajlive.com/consumer-fed-records-record-liquor-sales.html

Post a Comment

أحدث أقدم