പെഗസസ് ആരോപണങ്ങള്‍ ഊഹാപോഹങ്ങളെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി | പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ചില നിക്ഷിപ്ത താത്പര്യക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. വിവാദങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപവത്ക്കരിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പെഗസസ് വിഷയത്തില്‍ ഇതുവരെ വന്നിട്ടുള്ള എല്ലാ വെളിപ്പെടുത്തലുകളും തള്ളുന്ന സമീപനമാണ് കേന്ദ്രം പാര്‍ലിമെന്റില്‍ സ്വീകരിച്ചത്. സമാന അഭിപ്രായം തന്നെയാണ് സു്പ്രീം കോടതിയില്‍ നല്‍കിയ രണ്ട് പേജുള്ള സത്യവാങ്മൂലത്തിലുമുള്ളത്.

ഇന്ന് ഏറ്റവുമൊടുവിലത്തെ കേസിലായി ഇരുപത്തിയൊന്നാമതായി പെഗാസസ് കേസ് പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹരജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 

 

 



source https://www.sirajlive.com/the-supreme-court-has-ruled-that-pegasus-39-allegations-are-speculation.html

Post a Comment

أحدث أقدم