
ബെല്‍ജിയത്തിത്തിന്റെ അതിവേഗ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. കളിയുടെ രണ്ടാം മിനുട്ടില്‍ തന്നെ അവര്‍ മുന്നിലെത്തി. എന്നാല്‍ പെടന്ന് തന്നെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ഇത് ലക്ഷ്യത്തിലാകുകയും ആദ്യ രണ്ട് ക്വാര്‍ട്ടര്‍ പിന്തുടരുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ എല്ലാ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി ലഭിച്ച ഏഴോളം പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് മൂന്നണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു.
കളിയുടെ അവസാന നിമിഷം മലയാളി ഗോള്‍ കീപ്പര്‍ ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ച് ഒരു ഫീല്‍ഡ് കളിക്കാരനെ രംഗത്തിറക്കിയെങ്കിലും രക്ഷയുണ്ടായിരുന്നു. ശ്രീജേഷിനെ പിന്‍വലിച്ചതോടെ ഒഴിഞ്ഞ പോസ്റ്റിലോക്ക് അടിച്ചാണ് ബെല്‍ജിയം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഹര്‍മന്‍പ്രീത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്.
ഇന്ത്യക്കായി ഇനി വെങ്കല മെഡലിലാണ് ഇന്ത്യയുടെ പ്രകീക്ഷ. ആസ്‌ത്രേലിയ- ജര്‍മനി ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ വെങ്കല മെഡലിനായുള്ള പോരാട്ടില്‍ നേരിടുക. 1972ലാണ് ഇന്ത്യ അവസാനമായി ഒരു ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കിയത്.
source http://www.sirajlive.com/2021/08/03/491946.html
Post a Comment