കണ്ണൂര്‍ | പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തില്‍ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇവിടെ നൂറിലേറെ അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ അഞ്ചുപേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതല്‍ ദയനീയമാവുകയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
തെരുവില്‍ അലയുന്നവര്‍, ആരോരും ഇല്ലാത്ത പ്രായമായവര്‍. മാനസീക വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ ഇങ്ങനെ സമൂഹത്തിന്റെ കരുതല്‍ വേണ്ട ആളുകളെ പാര്‍പ്പിക്കുന്നയിടമാണ് പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാള്‍ക്ക് കൊവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു
source https://www.sirajlive.com/covid-for-more-than-100-people-at-agathi-mandir-in-peravoor-five-deaths-in-a-week.html
Post a Comment