തിരുവനന്തപുരം | ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സന്തുലിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി അധ്യക്ഷനുമായ കെ മുരളീധരന്‍. ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്. യോഗ്യതയില്ലാത്ത ആരും പട്ടികയില്‍ ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മികച്ച പട്ടികയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും പട്ടികയില്‍ ഉണ്ട്. ഗ്രൂപ്പുകള്‍ മാനദണ്ഡമായിട്ടില്ല. വിശാലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പട്ടിക പ്രഖ്യാപിച്ചത്.
അച്ചടക്ക നടപടി എടുത്തു എന്നുവെച്ച് അത് അന്തിമമല്ല. അത് തിരുത്തി തിരിച്ചുവരാവുന്നതാണ്. താനെല്ലാം അങ്ങനെ വന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേതൃത്വം നല്‍കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/k-muraleedharan-rejects-group-leaders-dcc-table-balance.html
إرسال تعليق