വാഷിംഗ്ടണ്‍ | ഇരുന്നൂറോളം ആളുകളുടെ മരണത്തിനിടയാക്കിയ കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അടുത്ത 36 മണിക്കൂറിനുള്ളില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ആക്രമണം നേരിടാന്‍ സൈന്യത്തിന് നിരദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ ഇസില്‍ ഭീകരര്‍ക്ക് എതിരെ യുഎസ് ഓപ്പറേഷന്‍ തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ഡ്രോണ്‍ ആക്രമണം അവസാനത്തേത്ത് അല്ല. കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക സ്‌റ്റേറ്റ് ഖുറാസാന്‍ എന്ന ഭീകര സംഘടന ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഐഎസ്‌കെപി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് കൊല്ലപ്പെട്ടതായി യുഎസ് അറിയിച്ചു. യുഎസ് ആക്രമണത്തില്‍ പൗരന്മാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പെന്റഗണ്‍ വ്യക്തമാക്കി.
source https://www.sirajlive.com/possibility-of-another-terrorist-attack-on-kabul-airport-joe-beden-with-warning.html
إرسال تعليق