ഡല്‍ഹിയില്‍ പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ രണ്ട് കുറ്റവാളികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൗരി ഖാസില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. ഗാസിയാബാദ് ലോനി സ്വദേശി ആമിര്‍ ഖാന്‍, വസീപുര്‍ സ്വദേശി രാംജാന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.

ശ്രീരാം കോളനിയിലെ ഒരു കെട്ടിടത്തില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാന്നു പോലീസ് എത്തിയത്. ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസുകാര്‍ക്കുനേരേ ഇവര്‍ നിറയൊഴിച്ചു.

തൊ ട്ടടുത്ത മുറിയിലുണ്ടായിരുന്നു കുടുംബത്തെ ഒഴിപ്പിച്ചശേഷം മുറിയിലേക്ക് ഇരച്ചുകയറിയ പോലീസ് സംഘം ഏറ്റുമുട്ടലില്‍ ഇരുവരെയും വധിക്കുകയായിരുന്നുവെന്നു ഡിസിപി സഞ്ജയ്കുമാര്‍ പറഞ്ഞു.



source http://www.sirajlive.com/2021/08/13/493372.html

Post a Comment

أحدث أقدم