
വിമാനത്താവളത്തിലെ പരിശോധനയിൽ ഇവർക്ക് ഇമ്മ്യൂൺ ആപ്പിൽ ഗ്രീൻ കളർ സ്റ്റാറ്റസ് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
പുതിയ യാത്രാ നടപടിക്രമം അനുസരിച്ച്, പ്രവാസികൾ അവരുടെ വാക്സിൻ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
ഇതിന് അംഗീകാരം ലഭിക്കുന്നതോടെ ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഇതിൽ ഗ്രീൻ സ്റ്റാറ്റസ് ലഭിക്കുകയും വേണം. തുടർന്ന് ശ്ലോനാക് ആപ്ലിക്കേഷനിലും കുവൈറ്റ് മുസാഫർ പ്ലാറ്റ്ഫോമിലും രജിസ്റ്റർ ചെയ്യണം.
source http://www.sirajlive.com/2021/08/02/491867.html
Post a Comment