ലൈംഗികാതിക്രമം: ബ്രീട്ടീഷ് രാജകുമാരനെതിരെ കേസ്

ന്യൂയോര്‍ക്ക് |  ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രൂവിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ ലൈംഗികാതിക്രമണത്തിനെതിരെ കേസ് നല്‍കി യുവതി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍ ആന്‍ഡ്രൂ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് മാന്‍ഹാട്ടല്‍ ഡിസ്ട്രിക്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

വ്യവസായിയും ഇത്തരം ലൈംഗികാരോപണ കേസുകളില്‍ ഒരുപാട് തവണ പ്രതിയുമായ ജെഫ്രി എപ്സ്റ്റൈനും ആന്‍ഡ്രൂവും ചേര്‍ന്നാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതെന്നും യുവതി പറഞ്ഞു.

എന്നാല്‍ രാജകുമാരനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തകള്‍ നിഷേധിച്ചു. 2019ല്‍ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലും ആന്‍ഡ്രൂ ഈ ആരോപണം നിഷേധിച്ചിരുന്നു.

 

 



source http://www.sirajlive.com/2021/08/11/493091.html

Post a Comment

أحدث أقدم