തിരുവനന്തപുരം | ഓണക്കിറ്റിലേക്ക് വാങ്ങിയ എം നിലവാരം കുറഞ്ഞതാണെന്നും ഇതില്‍ വ്യാപക അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃഷിക്കാരില്‍ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ തമിഴ്‌നാട്ടിലെ ഇടനിലക്കാരനെ ആശ്രയിച്ചു. ഇതില്‍ ക്രമക്കേടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കിറ്റിലെ ഏലക്ക വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി ടി തോമസ് എം എല്‍ എ നേരത്തെ രംഗത്തെത്തിയിരുന്നു. എട്ട് കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് പി ടി തോമസ് ആരോപിച്ചത്. 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
source https://www.sirajlive.com/low-quality-cardamom-in-onakit-vd-satheesan.html
إرسال تعليق