കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: അന്വേഷണ സംഘത്തെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടു

കോഴിക്കോട് |  കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ചാ കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

റിയാസ് എന്ന കുഞ്ഞീതുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ കുറച്ച് രേഖകള്‍ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ പദ്ധിതിയിട്ടെന്ന ഞെട്ടിക്കുന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. പ്രധാനമായും ഒരു അന്വേഷണ ഉദ്യോഗസ്ഥനെയാണ് സംഘം ലക്ഷ്യം വെച്ചിരുന്നതെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്.

പ്രതികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പോലീസ് ഇനി കണ്ടെത്താനുണ്ട്. നിലവില്‍ സ്വര്‍ണ കവര്‍ച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഗുണ്ടാ പശ്ചാത്തലമുള്ളവരാണ് ഇവരെല്ലാം



source http://www.sirajlive.com/2021/08/08/492648.html

Post a Comment

Previous Post Next Post