ഡിസിസി അധ്യക്ഷ പട്ടിക: മുതിര്‍ന്ന നേതാക്കളുടെ പരാതിയില്‍ സോണിയക്ക് അതൃപ്തി

ന്യൂഡല്‍ഹി |  ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച നേതാക്കളുടെ പരാതികളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയിലാണ് സോണിയാഗാന്ധി അതൃപ്തി അറിയിച്ചത്. പരാതികള്‍ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സോണിയ റിപ്പോര്‍ട് തേടിയിട്ടുണ്ട്.

എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നു സോണിയാ നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതേ സമയം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

 



source https://www.sirajlive.com/dcc-chairperson-list-sonia-unhappy-with-senior-leaders-39-complaint.html

Post a Comment

أحدث أقدم