തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെയാണു കര്‍ഫ്യു. കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പത്തു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
രാത്രിയില്‍ ആര്‍ക്കൊക്കെ സഞ്ചരിക്കാം എന്നതില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ആശുപത്രിയുമായി ബന്ധപ്പെട്ട അത്യാവശ്യങ്ങള്‍ക്കു രോഗികളെ പരിചരിക്കുന്നവര്‍ക്ക് അടക്കം പുറത്തിറങ്ങാമെന്ന് ഉത്തരവില്‍ പറയുന്നു. അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ടു സഞ്ചരിക്കുന്നവരെ തടയാന്‍ പാടില്ല. അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും രാത്രികാലങ്ങളില്‍ സഞ്ചരിക്കാം.
ദൂരയാത്രയുമായി ബന്ധപ്പെട്ടുള്ളവര്‍ക്കു യാത്ര ചെയ്യുന്നതിനു തടസമില്ല. ട്രെയിന്‍, വിമാനം, കപ്പല്‍ എന്നിവയില്‍ എത്തിച്ചേര്‍ന്നവര്‍ക്കു ബന്ധപ്പെട്ട യാത്രാ ടിക്കറ്റ് കാട്ടിയാല്‍ സഞ്ചരിക്കുന്നതിനു തടസമുണ്ടാകില്ല. ചരക്കു വാഹനങ്ങള്‍ക്കും രാത്രി സഞ്ചാരമാകാമെന്നും ഉത്തരവില്‍ പറയുന്നു.
source https://www.sirajlive.com/night-curfew-will-be-imposed-in-the-state-from-today.html
إرسال تعليق