അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണത്തിലേക്ക്; അധികാര കൈമാറ്റത്തിന് മൂന്നംഗ സമതി

കാബൂള്‍ | അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളും കീഴടക്കിയതോടെ താലിബാന്‍ വീണ്ടും അധികാരത്തിലേക്ക്. നഗരത്തില്‍ കടന്ന താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരവും കീഴടക്കി. അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി മാറ്റും. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് തന്നെ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിപ്പ്.കൊട്ടാരത്തിന്റെ സുരക്ഷ ചുമതല താലിബാന്റെ ബദ്രി യൂണിറ്റ് ഏറ്റെടുത്തുവെന്ന് താലിബാന്‍ അനുകൂല മാധ്യമമായ മാഷല്‍ അഫ്ഗാന്‍ റിപ്പോര്‍ട്ട് ചെയ്തു .

അധികാര കൈമാറ്റം രക്തച്ചൊലിച്ചിലില്ലാതെ സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് – ഇ – ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്. ഹാമിദ് കര്‍സായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

അതേ സമയം പ്രസിഡന്റ് അഷ്‌റഫ് ഗനി താജിക്കിസ്ഥാനില്‍ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഗനി സര്‍ക്കാരിലുണ്ടായിരുന്ന ചിലര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



source https://www.sirajlive.com/afghanistan-to-taliban-rule-three-member-committee-for-transfer-of-power.html

Post a Comment

أحدث أقدم