
ഹരജികളെ സുപ്രീം കോടതിയില്‍ സംസ്ഥാന സർക്കാർ എതിര്‍ത്തിരുന്നു. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.
പള്ളി വികാരിയായിരിക്കെ, പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പല തവണ റോബിൻ ബലാത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസ്. പെൺകുട്ടി ഗർഭിണിയായതിന് ഉത്തരവാദി പിതാവാണെന്ന് പറയാൻ പണം കൊടുത്തതടക്കം വലിയ വിവാദത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഇത്. രാജ്യം വിടാൻ ശ്രമിക്കവെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് 2017ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
source http://www.sirajlive.com/2021/08/02/491852.html
إرسال تعليق