തൃക്കാക്കര | നഗരസഭ അധ്യക്ഷ ഓണസമ്മാനയി അംഗങ്ങള്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധന. ഇന്നലെ വൈകിട്ട് തുടങ്ങിയ ഇന്ന് പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. അംഗങ്ങള്‍ ചെയര്‍പേഴ്‌സന്റെ മുറിയില്‍ നിന്ന് പണമടങ്ങിയ കവറുകളുമായി പുറത്തിറങ്ങുന്നതടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. നഗരസഭ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളെല്ലാം വിജിലന്‍സ് പിടിച്ചെടുത്തു. തുടര്‍ നടപടികളുടെ ഭാഗമായി സി സി ടിവി ദൃശ്യങ്ങളിലുള്ള കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തും.
അതിനിടെ പരിശോധനയോട് നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്‍ സഹകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ഓഫീസ് പുട്ടിയ ചെയര്‍പേഴ്‌സനോട് തിരിച്ചെത്തി ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ നഗര സഭാ അധ്യക്ഷ അജിത തങ്കപ്പന് വിജിലന്‍സ് ചോദ്യം ചെയ്യല്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണെതിരെ ഇന്നലെ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. സമരം ശക്തമായതോടെ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല. എല്‍ ഡി എഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ പൊലീസ് സംരക്ഷണയില്‍ അധ്യക്ഷ ചേംബറിലേക്ക് പ്രവേശിച്ചു. ചേംബറില്‍ യോഗം ചേര്‍ന്നതായി അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യോഗത്തില്‍ സെക്രട്ടറി പങ്കെടുത്തില്ല. നഗരസഭയുടെ വികസനം ചര്‍ച്ച ചെയ്യുന്നവേദിയില്‍ അഴിമതിക്കാരിയായ ചെയര്‍പേഴ്സന്റെ സാന്നിധ്യം അംഗീകരിക്കില്ലെന്നായിരുന്നു പ്രതിഷേധിച്ച എല്‍ എഡി എഫ് അംഗങ്ങളുടെ നിലപാട്.
source https://www.sirajlive.com/vigilance-inspection-in-thrikkakara-municipality-till-morning.html
Post a Comment