അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റേയും കൊവിഡ് നിയന്ത്രണ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശവിന്‍കുട്ടി. ഘട്ടഘട്ടമായി തുറക്കാനാണ് നീക്കമെന്നും നിയമസഭയിലെ ചോദ്യോത്തര വേളക്കിടെ മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. 36 ശതമാനം കുട്ടികള്‍ക്ക് കുഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുകള്‍ക്ക് വേദനയും അനുഭവപ്പെടുന്നുണ്ട്. എസ് സി ഇ ആര്‍ ടി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ വലിയ ശ്രദ്ധവേണം. ഇക്കാര്യം അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെടുത്തും. പരമാവധി വാക്‌സിനേഷന്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/08/09/492777.html

Post a Comment

Previous Post Next Post