ആദ്യ ലെെംഗികാതിക്രമം എതിർക്കാതിരുന്നാൽ മുൻകൂർ സമ്മതത്തിന് തുല്യം: മദ്രാസ് ഹെെക്കോടതി

ചെന്നൈ | ആദ്യ ലൈംഗികാതിക്രമം ഇര എതിര്‍ക്കാതിരുന്നാല്‍ അത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. 19-കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് കീഴ്ക്കോടതി വിധിച്ച പത്ത് വര്‍ഷം കഠിനതടവ് റദ്ദാക്കിയാണ് ജസ്റ്റിസ് പൊങ്കിയപ്പന്റെ നിരീക്ഷണം.

21കാരനായ പ്രതിയും 19 കാരിയായ ഇരയും ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ്. ഇവർ തമ്മിൽ  ഒരു വര്‍ഷത്തോളം പ്രണയത്തിലുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായതോടെ വിവാഹത്തിന് വിസമ്മതിച്ചെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്.

എന്നാൽ ലൈംഗിക പീഡനത്തിനെതിരേ പരാതി നല്‍കാന്‍ രണ്ടരമാസം കഴിഞ്ഞതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച ചില സംശയങ്ങള്‍ ഉന്നയിച്ച ശേഷമാണ് കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കിയത്.



source https://www.sirajlive.com/equivalent-to-prior-consent-if-not-opposed-to-first-sexual-assault-madras-high-court.html

Post a Comment

أحدث أقدم