തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കള്ളപ്പണം; ഒമ്പത് ജില്ലകളില്‍ എത്തിച്ചുവെന്ന് അന്വേഷണ സംഘം

ഇരിങ്ങാലക്കുട | തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം വിനിയോഗിച്ച കേസില്‍ ബി ജെ പിക്കെതിരെ ശക്തമായ വിവരങ്ങളുമായി അന്വേഷണ സംഘം. ഒമ്പത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി ജെ പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പണമെത്തിയത്.

ഇരിങ്ങാലക്കുട കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊടകര കള്ളപ്പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 11 ന് പരിഗണിക്കാനായി മാറ്റി.



source http://www.sirajlive.com/2021/08/04/492116.html

Post a Comment

أحدث أقدم