കോഴിക്കോട് | കോഴിക്കോട് വാഹന പരിശോധനക്കിടെ അമ്പത് ലക്ഷം രൂപയുടെ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്ത് വീട്ടില്‍ ഷൈന്‍ ഷാജി (22) ആണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 10.45 ഓടെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് പാലാഴിയില്‍ വെച്ച് ഇയാള്‍ പിടിയിലാവുന്നത്. എക്സൈസ് പാര്‍ട്ടിയെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്ന്നാണ് പിടികൂടിയത്.
യുവാക്കളേയും കോഴിക്കോട് നിശാപാര്‍ട്ടി സംഘാടകരെയും ലക്ഷ്യംവെച്ച് ആലുവയില്‍ നിന്നും കൊണ്ടുവന്നതാണ് മയക്ക്മരുന്നെന്ന് പ്രതി എക്സൈസിന് മൊഴി നല്കി
source https://www.sirajlive.com/kozhikode-a-youth-was-arrested-with-drugs-worth-50-lakh.html
Post a Comment