രാമനാട്ടുകരയിൽ പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് | രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപം പിതാവിനെയും മകളെയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജർ ഒയാസിസിൽ ആവത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരാണ് മരിച്ചത്.

ശാരിക വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ശാരികയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ മകളെ കണ്ടത്. ഇക്കാര്യം ഭർത്താവിനോടു പറയാനായി തൊട്ടടുത്ത കിടപ്പുമുറിയിൽ ചെന്നെങ്കിലും മുറി അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

ബഹളം വച്ചതോടെ അയൽക്കാർ ഓടിയെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്നപ്പോൾ പീതാംബരനെയും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് അസി. കമ്മിഷണർ എ എം സിദ്ദിഖ്, ഇൻസ്പെക്ടർ ജി ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.



source http://www.sirajlive.com/2021/08/02/491787.html

Post a Comment

Previous Post Next Post