കൊവിഡ് നിയന്ത്രണം; അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് കര്‍ണാടകയും തമിഴ്‌നാടും

വാളയാര്‍ | കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ആരംഭിച്ച് കര്‍ണാടകയും തമിഴ്‌നാടും. തലപ്പാടി, വാളയാര്‍ അതിര്‍ത്തികളിലാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് പരിശോധന തുടങ്ങിയത്. കെ എസ് ആര്‍ ടി സി സര്‍വീസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാക്കി.

അതിനിടെ, നിയന്ത്രണങ്ങളില്‍ കര്‍ണാടക ഇളവ് ഏര്‍പ്പെടുത്തി. രണ്ട് ഡോസ് കൊവിഡ് വാക്‌സീനെടുത്തവര്‍ക്കാണ് താത്ക്കാലിക ഇളവ് അനുവദിച്ചത്. ആര്‍ ടി പി സി ആര്‍ പരിശോധനാ സാമ്പിള്‍ നല്‍കിയ ശേഷം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കും.



source http://www.sirajlive.com/2021/08/02/491806.html

Post a Comment

Previous Post Next Post