കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച; വധശ്രമക്കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്

കൊണ്ടോട്ടി | കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥരെ വധിക്കാന്‍
പ്രതികള്‍ പദ്ധതിയിട്ട കേസില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഗൂഢാലോചന നടത്തിയ മൂന്ന് പേരെ തേടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.

അതിനിടെ, അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റിയാസ് എന്ന കുഞ്ഞീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. റിയാസിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇതില്‍ നിന്ന് എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങള്‍ വീണ്ടെടുത്തപ്പോഴാണ് വധശ്രമ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടത്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉപയോഗിച്ച വാഹനത്തിന് രേഖകളുണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



source http://www.sirajlive.com/2021/08/08/492666.html

Post a Comment

أحدث أقدم