കോണ്‍ഗ്രസ് വിട്ട സുഷ്മിത ദേബ് തൃണമൂല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി | കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേബ് തൃണമൂല്‍ കോണ്‍ഗ്രസില്‍. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നും സുഷ്മിത ദേബ്. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ സാന്നിധ്യത്തിലാണ് സുഷ്മിത തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. ജീവിതത്തില്‍ പുതിയ അധ്യായത്തിനാണ് തുടക്കമാകുന്നതെന്ന് സുഷ്മിത ദേബ് പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് സുഷ്മിത കോണ്‍ഗ്രസുമായി ഇടയാന്‍ ഇടയാക്കിയത്. അസമില്‍ എ ഐ യു ഡി എഫുമായി കോണ്‍ഗ്രസ് സഹകരിക്കുന്നതിലും സുഷ്മിതക്ക് എതിര്‍പ്പുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധി ഇടപെട്ട് സുഷ്മിതയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നല്‍കുകയായിരുന്നു.

 



source https://www.sirajlive.com/sushmitha-deb-joins-trinamool-congress.html

Post a Comment

أحدث أقدم