തിരുവനന്തപുരം | പാര്‍ട്ടി രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്ക് ചോദിക്കുന്നവനാണ് ടി പി വധക്കേസ് പ്രതി കൊടി സുനിയെന്ന് ആകാശ് തില്ലങ്കേരി. പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കള്‍ കൊടി സുനിയുടെ കൂടെയുണ്ടെന്നും ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:
നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം..ഇത് ആള് വേറെയാണ് ,ചെങ്കൊടിക്ക് ചോപ്പ് കൂട്ടാന്‍ ചോര ചിന്തിയ ധീര•ാരുടെ വിപ്ലവമണ്ണില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്കു ചോദിക്കുന്നവന്‍ ,വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്‍ ,അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ…തരത്തില്‍ പോയി കളിക്ക് മക്കളെ
source https://www.sirajlive.com/akash-thillankeri-with-the-support-of-kodi-suni.html
Post a Comment